കണ്ണൂരിൽ നിന്നും കാണാതായ ദമ്പതികളെ കണ്ടെത്തി

കണ്ണൂർ പാനൂരിൽനിന്നു കാണാതായ വ്യവസായ ദമ്പതികളെ കണ്ടെത്തി. താഴെ ചമ്പാട് തായാട്ട് വീട്ടിൽ രാജ് കബീർ, ഭാര്യ ശ്രീവിദ്യ എന്നിവരെയാണ് കോയമ്പത്തൂരിൽനിന്ന് കണ്ടെത്തിയത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെ തന്നെ ഇവർ കോയമ്പത്തൂർ ടവർ ലൊക്കേഷനിൽ ഉണ്ടെന്ന് മനസ്സിലാക്കാൻ പൊലീസിനു സാധിച്ചിരുന്നു. എന്നാൽ കണ്ടെത്താൻ പൊലീസിനായില്ല. ഇന്നു പുലർച്ചെ ആറോടെയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. രാവിലെ പത്തോടെ കോയമ്പത്തൂരിൽനിന്ന് തലശേരിയിൽ എത്തിക്കും.