കണ്ണൂരിനെ ഞെട്ടിച്ച കള്ളന്‍ അറസ്റ്റില്‍

വാട്ടര്‍ മീറ്റര്‍ എന്ന് വിളിപ്പേരുള്ള നീലഗിരി സ്വദേശി അബ്ദുള്‍ കബീറിനെയാണ് എസിപി രത്‌നകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. വിവിധ ജില്ലകളിലായി 11 ഓളം കേസുകളില്‍ പ്രതിയാണ്. ഇന്നലെ കണ്ണൂര്‍ നഗരത്തില്‍ വീണ്ടും മോഷണം നടത്താന്‍ കോഴിക്കോട് നിന്ന് വരുന്ന വഴിക്ക് കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പ്രതി പിടിയിലാവുന്നത്. നഗ്‌നനായി മോഷണം നടത്തുന്നതാണ് പ്രതിയുടെ പ്രത്യേകത. കണ്ണൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും മോലെ ചൊവ്വ, താഴെചൊവ്വ ഭാഗങ്ങളിലും പ്രതി മോഷണം നടത്തിയതായി പോലീസിനോട് സമ്മതിച്ചു. ഇയാള്‍ക്കെതിരെ നിലവില്‍ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ 11 മോഷണ കേസുകളുണ്ട്. നഗ്‌നനായി വീടുകളിലെത്തുന്ന കള്ളന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു.