ഇന്ന് ശ്രീകൃഷ്ണ ജയന്തി. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വിവിധ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്ത്
ബാലഗോകുലത്തിന്‍റെ നേതൃത്വത്തിൽ നിരവധി കേന്ദ്രങ്ങളിൽ ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രം അടക്കമുള്ള പ്രധാന ശ്രീ കൃഷ്ണ ക്ഷേത്രങ്ങളിൽ എല്ലാം പ്രത്യേക ചടങ്ങുകൾ ഉണ്ട്. കുട്ടികൾക്കായി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. മഹാമാരിയുടെ നിയന്ത്രണങ്ങൾ പിൻവലിച്ചശേഷം ഉള്ള ആദ്യ ശ്രീകൃഷ്ണ ജയന്തി ആയതിനാൽ ആഘോഷങ്ങൾ വിപുലമാക്കിയിട്ടുണ്ട്.