കാക്കനാട് ഫ്ലാറ്റിലെ കൊലപാതകം മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന ആൾ പോലീസ് പിടിയിൽ.കാസർഗോഡ് നിന്നാണ് അർഷാദ്നെ പോലീസ് പിടിക്കുന്നത്. ഇന്നലെ ഉച്ചക്ക് അർഷാദ് കോഴിക്കോട് എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളുടെ അവസാന ടവർ ലൊക്കേഷൻ കോഴിക്കോട് ആയിരുന്നു. സംസ്ഥാനം കടക്കാനുള്ള ശ്രമത്തിനിടെയാണ് കാസർഗോഡ് അതിർത്തിയിൽ നിന്ന് ഇയാൾ പോലീസ് പിടിയിലാവുന്നത്.അതുകൊണ്ട് തന്നെ വടക്കൻ ജില്ലകളിൽ കർശന പരിശോധനകൾ നടത്തിയിരുന്നു.