മോന്‍സണ്‍ മാവുങ്കല്‍ പൊലീസ് വാഹനം സ്വകാര്യ ആവശ്യത്തിനുവേണ്ടി ദുരുപയോഗം ചെയ്തതായി ,മുന്‍ ഡ്രൈവര്‍ ജൈസണ്‍

പുരാവസ്തു തട്ടിപ്പുകേസില്‍ പ്രതിയായ മോന്‍സണ്‍ മാവുങ്കല്‍ പൊലീസ് വാഹനം സ്വകാര്യ ആവശ്യത്തിനുവേണ്ടി ദുരുപയോഗം ചെയ്തതിന്റെ തെളിവുകള്‍ പുറത്ത്. കോവിഡ് കാലത്ത് മോന്‍സണിന്റെ വീട്ടില്‍ തേങ്ങയും മീനും കൊണ്ടുവന്നിരുന്നത് ഡി.ഐ.ജിയുടെ കാറിലായിരുന്നുവെന്നും, മോന്‍സണ്‍ന്റെ കൂട്ടുകാര്‍ക്ക് കോവിഡ് കാലത്ത് ഐജി ലക്ഷ്മണിന്റെ പാസ് നല്‍കി, ഡല്‍ഹിയില്‍ മോന്‍സണ്‍ താമസിച്ചത് നാഗാലാന്റ് പോലീസ് ക്യാമ്പില്‍, ഉപയോഗിച്ചത് നാഗാലാന്റ് പോലീസ് വാഹനം തുടങ്ങിയ വിവരങ്ങളാണ് മോസന്‍ണിന്റെ മുന്‍ ഡ്രൈവര്‍ ജൈസണ്‍ വെളിപ്പെടുത്തിയത്. ഐ.ജി ലക്ഷ്മണ, ഡി.ഐ.ജി സുരേന്ദ്രന്‍ അടക്കമുള്ള ഉന്നത പൊലീസ് വൃത്തങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകളാണ് പുറത്തുവന്നത്.