സംസ്ഥാന റോഡുകളുടെ ശോച്യാവസ്ഥ: ഇടപെടുമെന്ന് ഗവർണർ

സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയിൽ ഇടപെടുമെന്ന് ഗവർണർ. റോഡുകളിലെ കുഴിയിൽ വീണുള്ള വാഹന അപകടം തുടർക്കഥയായതോടെയാണ് ഗവർണർ ഇടപെടുന്നത്. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം. തൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിൽ കേന്ദ്ര മന്ത്രിയെ നേരിൽ കണ്ട് വിഷയം അവതരിപ്പിക്കുമായിരുന്നു. കേന്ദ്രത്തെ അറിയിച്ചാൽ പ്രശ്നത്തിന് ഉടൻ നടപടി സ്വീകരിക്കും. ‘ക്വിക്ക് ആക്ഷന്’ പേരുകേട്ട മന്ത്രിയാണ് നമ്മള്ക് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നത്തിന് ഉടൻ പരിഹാരം ഉണ്ടാകണമെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.