ഹർ ഘർ തിരംഗ ; വീട്ടിൽ ദേശീയ പതാക ഉയർത്തി മോഹൻലാൽ

സ്വാതത്രദിന ആഘോഷങ്ങളുടെ ഭാഗമായി വീട്ടിൽ ദേശീയ പതാക ഉയർത്തി നടൻ മോഹൻലാൽ. ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്കു ചേരുകയാണെന്ന് നടൻ മോഹൻലാൽ മാധ്യമങ്ങളോട് വ്യക്തമാക്കി . ഹർ ഘർ തിരംഗ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കും. എല്ലാ പൗരന്മാരും വീടുകളിൽ പതാക ഉയർത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.