വി.എൽ.സി വിഡിയോ പ്ലേയർ ഇന്ത്യയിൽ നിരോധിച്ചതായി റിപ്പോർട്ട്

ജനപ്രിയ വിഡിയോ പ്ലേയറായ വി.എൽ.സി ഇന്ത്യയിൽ നിരോധിച്ചതായി റിപ്പോർട്ട്. രണ്ടു മാസംമുൻപ് തന്നെ നിരോധനമുണ്ടെന്നും ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നത് ഇപ്പോഴാണെന്നുമാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരോ കമ്പനിയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വി.എൽ.സി പുതുതായി ആപ്പ് ഡൗൺലോഡ് ചെയ്ത് കംപ്യൂട്ടറിലോ മൊബൈൽ ഫോണിലോ ഇൻസ്റ്റാൾ ചെയ്യാനാകുന്നില്ലെന്ന് സമൂഹമാധ്യമങ്ങളിൽ പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഫ്രഞ്ച് തലസ്ഥാനമായ പാരിസ് കേന്ദ്രമായുള്ള വിഡിയോലാൻ പ്രോജക്ട് വികസിപ്പിച്ച വിഡിയോ പ്ലേയറാണ് വി.എൽ.സി.

വിഡിയോലാനിന്റെ വെബ്‌സൈറ്റും വി.എൽ.സി ഡൗൺലോഡ് ലിങ്കുമാണ് ഇപ്പോൾ ബ്ലോക്ക് ചെയ്തിരിക്കുന്നത്. കംപ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വിഡിയോലാനിന്റെ വെബ്‌സൈറ്റ് തുറക്കാനാകുന്നില്ല. ഐ.ടി-ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന്റെ ഉത്തരവുപ്രകാരം ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന സന്ദേശമാണ് വെബ്‌സൈറ്റ് തുറക്കുമ്പോൾ ലഭിക്കുന്നത്.