അവഞ്ചേഴ്‌സ്: എന്‍.എസ്.ജി മാതൃകയില്‍ പോലീസ്‌ന്റെ കമാന്റോ സംഘം

നഗര പ്രദേശങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന സുരക്ഷാ സാഹചര്യങ്ങള്‍ നേരിടാന്‍ അവഞ്ചേഴ്‌സ് എന്ന പേരില്‍ കമാന്‍ഡോ സംഘത്തെ രൂപീകരിച്ച് കേരള പൊലീസ്. എന്‍.എസ്.ജി മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന സംഘം ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്‍പ്പടെ ഏറ്റെടുക്കും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തരവകുപ്പിന് ശുപാര്‍ശ നല്‍കിയിരിക്കുകയാണ്. ഭീകരവാദ ആക്രണമണങ്ങള്‍ മുതല്‍ ഗുണ്ടാ ആക്രമണങ്ങള്‍ വരെ നേരിടുന്ന ചുമതല ഈ കമാന്‍ഡോ സംഘത്തിന് നല്‍കും. അവഞ്ചേഴ്‌സ് രൂപീകരിച്ച നടപടിക്ക് സാധുത തേടി സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തരവകുപ്പിന് കത്ത് നല്‍കി. സര്‍ക്കാര്‍ ഉത്തരവിറങ്ങിയാലുടന്‍ സെക്രട്ടറിയേറ്റിന്റെ സുരക്ഷക്കും അവഞ്ചേഴ്‌സിനെ വിന്യസിച്ചേക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.