യുവമോർച്ച നേതാവിന്റെ കൊലപാതകം ; 3 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കാസര്‍ഗോഡിൽ നിന്ന് പിടിയിൽ

മംഗ്ലൂരു സുള്ള്യയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാറിന്റെ കൊലപാതകത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. പോപ്പുലര്‍ ഫ്രണ്ട് പ്രവ‍ര്‍ത്തകരായ ഷിഹാബ്, റിയാസ്, ബഷീർ എന്നിവരാണ് അറസ്റ്റിലായതെന്ന് കര്‍ണാടക പോലീസ്. മംഗ്ലൂരു സുള്ള്യയിലെ ബെള്ളാരെ സ്വദേശികളായ ഇവര്‍ കാസര്‍ഗോഡ് ഒളിവില്‍ കഴിയുന്നതിന് ഇടയിലാണ് അറസ്റ്റിലാവുന്നത്. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ പത്ത് ആയി. കേസില്‍ എന്‍ഐഎ അന്വേഷണം തുടങ്ങാനിരിക്കേയാണ് കൂടുതല്‍ അറസ്റ്റുണ്ടായത്.