വാളയാർ കേസ് സി.ബി.ഐ പുനരന്വേഷിക്കണമെന്ന് പാലക്കാട് പോക്സോ കോടതി ഉത്തരവ്

വാളയാര്‍ കേസ് സി.ബി.ഐ പുനരന്വേഷിക്കണമെന്ന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു. നിലവിലുള്ള കുറ്റപത്രം കോടതി തളളി.
വാളയാര്‍ സഹോദരിമാരുടെ ദുരൂഹ മരണ കേസ് സി.ബി.ഐ ഏറ്റെടുത്തത് കഴിഞ്ഞ ഏപ്രിലിലാണ്. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷണം നടത്തിയത്. ജനുവരി 2 നാണ് വാളയാർ കേസ് സി.ബി.ഐക്ക് വിട്ട് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയത്. എന്നാലും സി.ബി.ഐ കേസ് ഏറ്റെടുക്കാൻ പിന്നെയും വൈകിയിരുന്നു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പിന്നീട് തിരുവനന്തപുരം സി.ബി.ഐ യൂണിറ്റ് കേസ് ഏറ്റെടുക്കുന്നത്