ഇന്ന് രാവിലെ 6 മണിയോടെയാണ് തൃശൂര്‍ മാള, അന്നമനട മേഖലയില്‍ മിന്നല്‍ ചുഴലിക്കാറ്റ് വീശിയത്. ഈ പ്രദേശങ്ങളില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. നിരവധി വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. വൈദ്യുതി കമ്പികളും പൊട്ടി വീണു. ജില്ലയില്‍ ഇന്ന് മഴ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്നും കേരളത്തിലെ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് തൃശൂര്‍ ഉള്‍പ്പെടെ 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട.്് കാസര്‍ഗോഡ് മുതല്‍ മലപ്പുറം വരെയും ഇടുക്കി ജില്ലയിലുമാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ കിഴക്കന്‍ മലയോര മേഖലയിലാകും കൂടുതല്‍ മഴ ലഭിക്കുക. ഒഡിഷയ്ക്ക് മുകളില്‍ നിലനില്‍ക്കുന്ന തീവ്രന്യൂനമര്‍ദവും ഗുജറാത്ത് മുതല്‍ കേരള തീരം വരെയുള്ള ന്യൂനമര്‍ദപ്പാത്തിയുമാണ് മഴ തുടരാന്‍ കാരണം. കടലില്‍ പോകുന്നതിന് മല്‍സ്യതൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും തുടരുകയാണ്.