ഓര്‍ഡിനൻസുകൾ അസാധുവായതിന് പകരം ബില്ല് പാസാക്കാൻ സര്‍ക്കാര്‍ നീക്കം. ഇതിനായി നിയമസഭാ സമ്മേളനം പ്രത്യേകം വിളിച്ചു ചേർക്കാനാണ് നീക്കം നടത്തുന്നത്. ഇന്ന് ചേരുന്ന മന്ത്രി സഭായോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. ഗവര്‍ണര്‍ ഓര്‍ഡിൻസ് വിഷയത്തിൽ നിലപാടിൽ അയവ് വരുത്തുമെന്ന പ്രതീക്ഷയിലായിരുന്നു സര്‍ക്കാര്‍. എന്നാൽ ഒപ്പിട്ടില്ലെന്ന് മാത്രമല്ല, അസാധുവായ 11 ഓഡിനൻസുകൾ തിരികെ അയക്കാനും രാജ് ഭവൻ തയ്യാറായിട്ടില്ല. ഓര്‍ഡിനൻസ് ഗവര്‍ണര്‍ തിരിച്ചയച്ചാൽ മാത്രമേ ഭേദഗതിയോടെയെങ്കിലും സര്‍ക്കാരിന് വീണ്ടും സമര്‍പ്പിക്കാൻ സാധിക്കുകയുള്ളൂ.