പ്രണയം തെളിയിക്കാൻ എച്ച്‌ഐവി ബാധിതനായ കാമുകന്റെ രക്തം സ്വന്തം ശരീരത്തിലേക്ക് കുത്തിവച്ച് പെൺകുട്ടി

പ്രണയത്തിനു വേണ്ടി യഥാർത്ഥ ജീവിതത്തിലും തൻ്റെ പ്രണയം തെളിയിക്കാൻ ബുദ്ധിശൂന്യമായ പ്രവർത്തികൾ ചെയ്യുന്നവരുടെ എണ്ണം കുറവല്ല. സ്വന്തം ജീവന്‍ പണയപ്പെടുത്തി പ്രണയം പ്രകടിപ്പിച്ച ആസാം സ്വദേശിനി ഇതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. പെണ്‍കുട്ടിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകൾ സോഷ്യല്‍ മീഡിയകളില്‍ ഇപ്പോൾ വയറലാവുകയാണ്.

എച്ച്‌ഐവി ബാധിതനായ കാമുകന്റെ രക്തം സ്വന്തം ശരീരത്തിലേക്ക് കുത്തിവച്ചാണ് പെൺകുട്ടി അവളുടെ പ്രണയം തെളിയിച്ചിരിക്കുന്നത്. അസമിലെ സുൽകുച്ചി ജില്ലയിലാണ് സംഭവം. ഹാജോയിലെ സത്തോളയിൽ നിന്നുള്ള യുവാവ് ഫേസ്ബുക്ക് വഴിയാണ് 15 കാരിയെ പരിചയപ്പെടുന്നത്. വെറും 3 കൊല്ലം കൊണ്ട് ഇവരുടെ ബന്ധം ദൃഢമായി. ഇവർ പലതവണ ഒളിച്ചോടിയെങ്കിലും മാതാപിതാക്കൾ തിരികെ കൊണ്ട് വരികയായിരുന്നു.

എന്നാൽ ഇത്തവണ, എല്ലാവരെയും ഞെട്ടിക്കുന്ന പ്രവർത്തിയാണ് പെൺകുട്ടി ചെയ്തത്. സിറിഞ്ച് ഉപയോഗിച്ച് കാമുകന്റെ രക്തം സ്വന്തം ശരീരത്തില്‍ കുത്തിവെയ്ക്കുകയായിരുന്നു. പെണ്‍കുട്ടി ഇപ്പോൾ മെഡിക്കൽ നിരീക്ഷണത്തിലാണ്. സംഭവത്തിൽ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു.