ജോക്കർ’ രണ്ടാം ഭാ​ഗം റിലീസ് പ്രഖ്യാപിച്ചു

ലോകമെമ്പാടുമുള്ള സിനിമാസ്വാദകർക്കിടയിൽ 2019ൽ തിയറ്ററുകളിൽ എത്തിയ വലിയ ചര്‍ച്ചയ്ക്കിടയാക്കിയ ഹോളിവുഡ് സിനിമയാണ് ജോക്കര്‍. ആ​ഗോള ബോക്സ് ഓഫീസുകളിൽ‌ നിന്നായി ഒരു ബില്യണ്‍ ഡോളറിന് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്ന വിവരം കഴിഞ്ഞ വർഷം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് വിവരമാണ് പുറത്തു വന്നിരിക്കുന്നത്

ജോക്കർ: ഫോളി എ ഡ്യൂക്സ് എന്നാണ് രണ്ടാം ഭ​ഗത്തിന് പേര് നൽകിയിരിക്കുന്നത്. ചിത്രം 2024ൽ പ്രേക്ഷകർക്ക് മുന്നിലെത്തും. ജോക്കറിന്‍റെ സംവിധായകന്‍ ടോഡ് ഫിലി‍പ്‍സും നിര്‍മ്മാതാവ് ബ്രാഡ്‍ലി കൂപ്പറും തന്നെയാവും പുതിയ ചിത്രങ്ങള്‍ക്ക് പിന്നിലും. വാക്കീന്‍ ഫിനിക്സ് ആണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹം ഓസ്കാർ അവാർഡ് നേടിയിരുന്നു.