വ്യാഴാഴ്ച വരെ സംസ്ഥാനത്ത് അതിതീവ്രമഴ തുടരും. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും അതിതീവ്രമഴ തുടരുന്നു. ഇന്നും നാളെയും 10 ജില്ലകളിലാണ് റെഡ് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. നേരത്തെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേരളത്തിലെ ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, കുണ്ടള, മൂഴിയാര്‍, പെരിങ്ങല്‍ കുത്ത് ഡാമുകളിലാണ് റെഡ് അലര്‍ട്ട്. മലമ്പുഴ ഡാമിന്റെ സ്പില്‍ വെ ഷട്ടറുകള്‍ ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും. പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.