15 വർഷത്തില്‍ അധികം പഴക്കമുള്ള സ്വകാര്യ കാറുകൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും ആറുമാസത്തിനകം ഘട്ടംഘട്ടമായി നിർത്തലാക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കിഴക്കൻ മേഖലാ ബ്രാഞ്ച് പശ്ചിമ ബംഗാൾ സർക്കാരിനോട് നിർദേശിച്ചതായി റിപ്പോര്‍ട്ട്. പശ്ചിമ ബംഗാളിൽ പഴയ വാഹനങ്ങൾ ഘട്ടംഘട്ടമായി നിർത്തലാക്കുന്നത് മറ്റ് സംസ്ഥാനങ്ങൾക്കും മുന്നറിയിപ്പ് അടയാളമാകാൻ സാധ്യതയുണ്ട് ഇത്തരം നീക്കം കൊൽക്കത്തയിലെയും ഹൗറയിലെയും അന്തരീക്ഷ മലിനീകരണം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ദ ടെലഗ്രാഫിനെ ഉദ്ദരിച്ച് മോട്ടോര്‍ ബീം റിപ്പോര്‍ട്ട് ചെയ്യുന്നു.