നഷ്ടപ്പെട്ട കണ്ണുകള്‍ക്ക് പകരം സ്വര്‍ണം കൊണ്ടുള്ള കണ്ണുകള്‍ സ്വന്തമാക്കി ലിവര്‍പൂള്‍ സ്വദേശിനി

നഷ്ടപ്പെട്ട കണ്ണുകള്‍ക്ക് പകരം സ്വര്‍ണം കൊണ്ടുള്ള കണ്ണുകള്‍ സ്വന്തമാക്കി ലിവര്‍പൂള്‍ സ്വദേശിനി ഡാനി വിന്റോ. ആറു മാസം പ്രായമുള്ളപ്പോള്‍ ഒരു അപൂര്‍വ രോഗം ബാധിച്ചാണ് ഡാനിയ്ക്ക് കണ്ണുകള്‍ നഷ്ടപെട്ടത്. റെറ്റിനോബ്ലാസ്റ്റോമ എന്ന അപൂര്‍വ അര്‍ബുദ രോഗമായിരുന്നു ഡാനിയെ ബാധിച്ചിരുന്നത്. മറ്റു ശരീര ഭാഗങ്ങളിലേക്ക് അര്‍ബുദം പടരാതിരിക്കാന്‍ വലത് കണ്ണ് നീക്കം ചെയ്തു പകരം കൃത്രിമ കണ്ണ് വെക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞുനാള്‍ മുതല്‍ ഈ കൃത്രിമ കണ്ണിന്റെ പേരില്‍ പരിഹാസങ്ങളും മാറ്റിനിര്‍ത്തലുകളും ഏറെ നേരിടേണ്ടി വന്നിട്ടുണ്ട് ഡാനിയ്ക്ക്. തുടര്‍ന്ന് ജോലി ചെയ്തു തുടങ്ങിയപ്പോഴും ഈ പരിഹാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ പിന്മാറാനോ തളരാനോ അവള്‍ തയ്യാറായില്ല. ഒടുവില്‍ സ്വര്‍ണം കൊണ്ടുള്ള കൃത്രിമ കണ്ണ് വെച്ചിരിക്കുകയാണ് ഡാനി. കുഞ്ഞുനാളിലെ കുട്ടികളുടെ പരിഹാസത്തെക്കാള്‍ തന്നെ ഏറെ തളര്‍ത്തിയതും വിഷമിപ്പിച്ചതും മുതിര്‍ന്നവരുടെ വാക്കുകളായിരുന്നു എന്നും ഈ ഇരുപത്തിയഞ്ചുവയസുകാരി പറയുന്നു. 162 പൗണ്ട് അതായത് 15,629 രൂപ മുടക്കിയാണ് നാഷനല്‍ ആര്‍ട്ടിഫിഷ്യല്‍ ഐ സര്‍വീസില്‍ നിന്നാണ് ഈ സ്വര്‍ണം കൊണ്ടുള്ള കണ്ണ് സ്വന്തമാക്കിയിരിക്കുന്നത്. ഈ കൃത്രിമക്കണ്ണിലെ കൃഷ്ണമണിയാണ് സ്വര്‍ണം കൊണ്ട് ഒരുക്കിയിരിക്കുന്നത്. തന്റെ ഈ തീരുമാനത്തെ മാതാപിതാക്കളും കൂട്ടുകാരും തുണച്ചെന്നും ഏറ്റവും മികച്ച രീതിയില്‍ ജീവിക്കുമെന്നും ഡാനി വ്യക്തമാക്കി. സ്വര്‍ണ്ണ കണ്ണ് വച്ച ശേഷമുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.