കണ്ണൂർ മാട്ടൂൽ സെൻട്രലിലെ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗബാധിതയായ അഫ്ര മോൾ വിടപറഞ്ഞു

കണ്ണൂർ മാട്ടൂൽ സെൻട്രലിലെ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗബാധിതയായ അഫ്ര അന്തരിച്ചു. പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എസ് എം എ രോഗബാധിതനായ സഹോദരൻ മുഹമ്മദിനു ചികിത്സാസഹായം ആവശ്യപ്പെട്ട് അഫ്ര വീൽചെയറിൽ ഇരുന്ന് നിറകണ്ണുകളുമായി അഭ്യർത്ഥിച്ചിരുന്നു.

അപൂര്‍വ്വ രോഗബാധിതനായ അനിയന് വേണ്ടി അഫ്രയെന്ന സഹോദരിയുടെ അപേക്ഷ ഇതായിരുന്നു. ‘അവന്‍ എന്നെ പോലെയാവരുത്.’ എന്ന് പതിനാലുവര്‍ഷത്തിലേറെ വീല്‍ ചെയറില്‍ കഴിഞ്ഞ അഫ്ര വന്നു പറഞ്ഞു . ഈ അസുഖം കൊണ്ട് എന്‍റെ നട്ടെല്ല് വളഞ്ഞു പോയി. വേദന കാരണം ഉറങ്ങാൻ പോലും പറ്റില്ല, അനിയൻ കുഞ്ഞാണ് എല്ലാരും കൂടി സഹായിച്ചാൽ അവനെങ്കിലും രക്ഷപ്പെടും. അവന്‍ എന്നെ പോലെയാവരുത് തനിക്ക് ബാധിച്ച അസുഖം സഹോദരനേയും തേടിയെത്തിയപ്പോള്‍ അവനെ രക്ഷിക്കാനായി ഒരു ഡോസിന് 18 കോടി രൂപ വിലവരുന്ന മരുന്നിന് വേണ്ടിയാണ് അഫ്ര സഹായം ആവശ്യപ്പെട്ടത്. പതിനെട്ട് കോടിയായിരുന്നു പേശികളെ ക്ഷയിപ്പിക്കുന്ന അപൂർവ്വ രോഗം ബാധിച്ച മുഹമ്മദിനെ ചികിത്സിക്കാൻ സോൾജെൻസ്മ എന്ന മരുന്നാണ് വേണ്ടിയിവന്നത്.

വിദേശത്ത് നിന്ന് എത്തിക്കേണ്ട മരുന്നിന് മാധ്യമങ്ങൾ ഒന്നടങ്കം മുഹമ്മദിൻ്റെ കഥ ജനശ്രദ്ധയിൽ കൊണ്ടു വരികയും പിന്നീട് സമൂഹമാധ്യമങ്ങൾ അതേറ്റെടുക്കുകയും ചെയ്തതോടെ ക്രൗഡ് ഫണ്ടിം​ഗ് വഴി കോടികളാണ് സഹായമായി എത്തിയത്. 46.78 കോടി രൂപ മുഹമ്മദിനായി സുമനസുകൾ സമാഹരിച്ചു.

സ്പൈനൽ മസ്കുലർ അട്രോഫി രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിന്‍റെ ചികിത്സ പിന്നീട് കോഴിക്കോട് മിംമ്സ് ആശുപത്രിയിൽ തുടങ്ങിയിരുന്നു. അമേരിക്കയിൽ നിന്നെത്തിച്ച സോൾജെൻസ്മ മരുന്ന് കുട്ടിക്ക് കുത്തിവച്ചു.