എൽ ഡി എഫ് കണ്‍വീനർ ഇ.പി.ജയരാജനെതിരായ വധശ്രമക്കേസിൽ പരാതിക്കാരായ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഇന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകില്ല. കണ്ണൂർ സ്വദേശികളായ ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവരോട് മൊഴി നൽകാൻ ഇന്നും നാളെയുമായി ഹാജരാകാൻ തിരുവന്തപുരം വലിയതുറ പൊലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ച കേസിൽ ഹൈക്കോടതി അനുവദിച്ച ജാമ്യ ഉപാധികളിൽ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയുളളതിനാൽ ഹാജരാകൻ കഴിയില്ലെന്ന് യൂത്ത് കോണ്‍ഗ്രസുകാർ മറുപടി നൽകി. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് മൊഴിയെടുക്കാൻ നോട്ടീസ് നൽകിയത്. ഇപി ജയരാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൊഴി രേഖപ്പെടുത്താനായി വിളിച്ചുവരുത്തിയത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ വധശ്രമം, മനഃപൂർവ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങള്‍ ചുമത്തി തിരുവനന്തപുരം വലിയതുറ പൊലീസ് ഇ പി ജയരാജനെതിരെയും കേസെടുത്തിരുന്നു.