ലോകത്തെ ആദ്യത്തെ 200 മെഗാപിക്സൽ ക്യാമറയുള്ള സ്മാർട്ട് ഫോൺ ചൈനയിൽ ഓഗസ്റ്റ് രണ്ടിന് അവതരിപ്പിക്കുമെന്ന് മോട്ടറോള കമ്പനി സ്ഥീരീകരിച്ചു. 125W ഗാൻ ഫാസ്റ്റ് ചാർജിങ് സംവിധാനമാന് ഫോണിൽ ഉണ്ടാവുക.
ഫോണിന്‍റെ സെൻസറുകളിലെ ഫോക്കൽ ലെങ്തും അടുത്തിടെയാണ് കമ്പനി സ്ഥീരികരിചിരുന്നു . സെൻസറുകൾക്ക് 35 എംഎം, 50 എംഎം, 85 എംഎം ഫോക്കൽ ലെങ്ത് ആയിരിക്കും ഉള്ളത് എന്നാണ് കമ്പനി പറഞ്ഞത്.കൂടാതെ 85 എംഎം ലെൻസ് ഉപയോഗിച്ച് മികച്ച ക്ലോസപ്പ് പോർട്രെയിറ്റ് ഷോട്ടുകൾ പകർത്താമെന്നും കമ്പനി അവകാശപ്പെടുന്നു.
50 എംഎം ലെൻസ് ഉപയോഗിച്ച് ഒരു സാധാരണ വ്യൂ ആംഗിളിലൂടെ മികച്ച ഫോട്ടോകൾ പകർത്താൻ സഹായിക്കും. 35 എംഎം ലെൻസ് ഈ മൂന്നിലും ഏറ്റവും അടുത്തുള്ള വ്യൂ ആംഗിൾ നൽകുമെന്നാണ് നിഗമനം. അടുത്തിടെയാണ് മോട്ടോ എക്സ്30 പ്രോ ഗീക്ക്ബെഞ്ചിൽ XT2241-1 എന്ന മോഡൽ നമ്പറിൽ ലിസ്റ്റ് ചെയ്യപ്പെട്ടത്.
സ്മാർട് ഫോൺ ആൻഡ്രോയിഡ് 12 ലാണ് ഇത് പ്രവർത്തിക്കുന്നത്. 12 ജിബി റാമുമായിട്ടാണ് മോട്ടോ എക്സ്30 പ്രോ വരുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നേരത്തെ തന്നെ ഫോണിനെ കുറിച്ച് വാർത്തകൾ വന്നിരുന്നു. 5,000 എംഎഎച്ച് ആണ് ഫോണിന്റെ ബാറ്ററി. എച്ച്ഡി+ റെസലൂഷനോട് കൂടിയ 6.67 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയും 144 ഹെർട്സ് റിഫ്രഷ് റേറ്റും എക്സ് 30 പ്രോയിൽ ഉണ്ടാകും.