എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട്; ഇപിക്കും പി.കെ.ശ്രീമതിക്കുമെതിരെ കോടതിയിൽ ഹർ‍ജി

എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ കേസെടുക്കണമെന്നാണ് ആവശ്യപെട്ട് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതിക്കുമെതിരെ കോടതിയിൽ ഹർജി. കലാപാഹ്വാനം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി ഇരുവർക്കുമെതിരെ കേസെടുക്കാൻ നി‍ർദേശം നൽകണം എന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പായ്ച്ചിറ നവാസാണ് കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിലാണ് ഹർജി നൽകിയത്. ഹർ‍ജിയിൽ കോടതി തിങ്കളാഴ്ച വാദം കേൾക്കും.