സമൂഹ മാധ്യമങ്ങളിലടക്കം ഇപ്പോൾ ഏറ്റവും കൂടുതൽ വൈറലായിരിക്കൊണ്ടിരിക്കുന്നത് കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ “ദേവദൂതർ പാടി..” എന്ന ഗാനമാണ്. ഉത്സവ പറമ്പുകളിലും മറ്റും ഗാനമേളകൾക്ക് ചുവട് വെയ്ക്കുന്ന സാധാരണക്കാരന്റെ തനി ആവർത്തനമാണ് മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചൻ കാഴ്ചവെച്ചിരിക്കുന്നത്. വൻ ആവേശത്തോടെയാണ് പ്രേക്ഷകർ ഗാനത്തേയും താരത്തിന്റെ പ്രകടനത്തെയും ഏറ്റെടുത്തിരിക്കുന്നത്. ചാക്കോച്ചന്റെ ഇതേ ഗാനത്തിന് ചുവടുവച്ച് പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരിക്കുകയാണ് ദുൽഖർ സൽമാനും. ‘സീതാരാമം’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ എത്തിയതായിരുന്നു താരം.