പൃഥ്വിരാജ് വായകനാകുന്ന ‘തീര്‍പ്പ്’, ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു

പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയായ ‘തീര്‍പ്പ്’ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. രതീഷ് അമ്പാട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുരളി ഗോപിയുടേതാണ് തിരക്കഥ. വിധിതീര്‍പ്പിലും പകതീര്‍പ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് എന്ന ചിത്രത്തിന്റെ ടാഗ്‌ലൈന്‍ ടീസറിലും സംഭാഷണമായുണ്ട്. ഇന്ദ്രജിത്തും തീര്‍പ്പ് എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, വിജയ് ബാബു, ഹന്ന റെജി കോശി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങള്‍.
ഷാജി കൈലാസും പൃഥ്വിരാജും ഒന്നിച്ച ‘കടുവ’ എന്ന ചിത്രം മികച്ച പ്രതികരണവുമായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.’കടുവ’ എന്ന ചിത്രത്തിന് തിയറ്ററുകളില്‍ ലഭിക്കുന്ന പ്രതികരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് പൃഥ്വിരാജ് രംഗത്ത് എത്തിയിരുന്നു.’അയാള്‍ ഓട്ടം നിര്‍ത്തി തിരിയുന്ന നിമിഷം വരെ മാത്രമാണ് നീ വേട്ടക്കാരന്‍ ആകുന്നത്. ആ നിമിഷം മുതല്‍ നീ ഇരയാകും. ലഭിക്കുന്ന മികച്ച പ്രതികരണങ്ങള്‍ക്ക് നന്ദി’ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. ഷാജി കൈലാസും പ്രേക്ഷകരോട് നന്ദി അറിയിച്ചിരുന്നു.