കഞ്ചാവ് കടത്തുകാര്‍ക്കൊപ്പം കീഴടങ്ങിയ ഒരു നായയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. ഒരു ക്രിമിനല്‍ ഗാംഗിന്റെ കൂടെയാണ നായയെ കാണുന്നത്. പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴുള്ള ചിത്രവും ദൃശ്യങ്ങളുമാണ് വൈറലായത്. വൈറലായ ദൃശ്യത്തില്‍ ഗാംഗിലെ അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ തറയില്‍ കിടക്കുന്നത് കാണാം. അതുപോലെ തന്നെ തറയില്‍ കിടക്കുകയാണ് നായയും. ബ്രസീലിലെ സാവോ പോളോ സംസ്ഥാനത്തെ ഹോര്‍ട്ടോലാന്‍ഡിയയില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇവരില്‍ നിന്നും 1.1 ടണ്‍ കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു. റെയ്ഡിന്റെ വീഡിയോ ഓണ്‍ലൈനിലും ഷെയര്‍ ചെയ്യപ്പെട്ടുണ്ട്. അതില്‍, പ്രതികള്‍ നിലത്ത് മുഖം കുനിച്ച് കിടക്കുന്നതായി കാണാം. അവരുടെ കൈകള്‍ പുറകിലേക്ക് ബന്ധിച്ചിട്ടുണ്ട്.
എന്നാല്‍ പ്രതികള്‍കളുടെ അറസ്റ്റ് രേഖപ്പെടുത്തിയപ്പോള്‍ നായയും അവര്‍ക്കൊപ്പം തറയില്‍ കിക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. കാംപോ ഗ്രാന്‍ഡെയില്‍ നിന്നാണ് ഹോര്‍ട്ടോലാന്‍ഡിയയിലെ വീട്ടിലേക്ക് മയക്കുമരുന്ന് കയറ്റി അയച്ചതെന്ന് നാര്‍ക്കോട്ടിക് പൊലീസ് പറഞ്ഞു. പൊലീസിന് നേരത്തെ വിവരം കിട്ടിയതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റിനായി കാത്തിരിക്കുകയായിരുന്നു.
ഏതായാലും, റോട്ട് വീലറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. മയക്കുമരുന്ന് കടത്തില്‍ പങ്കില്ലെന്ന് പൊലീസ് വിശ്വസിക്കുന്ന, ഒരു സ്ത്രീയുടെ കൂടെയാണ് നായ താമസിച്ചിരുന്നത് എന്ന് കരുതുന്നു. ഏങ്കിലും കള്ളന്മാര്‍ക്കൊപ്പം നിലത്ത് കിടക്കുന്ന നായയുടെ ചിത്രം വലിയ തോതില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.