സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റായ www.admission.dge.kerala.gov.in ൽ ലിസ്റ്റ് ലഭിക്കും. പരിശോധനയോ എന്തെങ്കിലും തിരുത്തലുകളോ ഉണ്ടെങ്കിൽ അത് തിങ്കളാഴ്ചയ്ക്കകം പൂർത്തിയാക്കണം. ആഗസ്ത് മൂന്നിനാണ് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. ട്രയൽ അലോട്ട്മെന്റ് ഇന്നലെ പ്രസിദ്ധീകരിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതിക തകരാറിനെ തുടർന്ന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഓഗസ്റ്റ് 22ന് ആദ്യ വർഷ ക്ലാസുകൾ തുടങ്ങും എന്നാണ് വിവരം.