സിനിമയിലുള്ളത് സ്വന്തം അച്ഛന്റെ അന്ത്യനിമിഷങ്ങള്‍, സുരറൈ പോട്ര് സംവിധായിക സുധ കൊങ്കാര

മികച്ച സിനിമയ്ക്കും നടനും നടിയ്ക്കുമുള്‍പ്പടെ നിരവധി ദേശീയ പുരസ്‌കാരങ്ങളാണ് സുധ കൊങ്കാര സംവിധാനം ചെയ്ത സുരറൈ പോട്ര് നേടിയത്. അച്ഛന്റെ മരണത്തോടെയാണ് സുരറൈ പോട്ര് എന്ന ചിത്രത്തിലേക്കുള്ള യാത്ര തുടങ്ങിയതെന്നും തന്റെ അച്ഛന്റെ അന്ത്യ നിമിഷങ്ങളാണ് ചിത്രത്തിലെ സൂര്യയുടെ അച്ഛന്റെ മരണനിമിഷങ്ങളായി കാണിച്ചതെന്നും സുധ കൊങ്കര പറയുന്നു. സിനിമയിലെ നായകന്‍ സൂര്യയ്ക്കും, നായിക അപര്‍ണബാലമുരളിക്കുമാണ് മികച്ച നടനും, നടിക്കുമുള്ള ദേശീയപുരസ്‌കാരം ലഭിച്ചത്്. ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ഈ നിമിഷത്തില്‍ എന്റെ സന്തോഷം കാണാന്‍ അച്ഛന്‍ ഇല്ലല്ലോ എന്നുള്ളതാണ് ദുഃഖമെന്ന് സുധ കൊങ്കാര കുറിച്ചു. സ്വന്തം ജീവിതകഥ എന്നെ വിശ്വസിച്ചേല്‍പ്പിച്ച ക്യാപ്റ്റന്‍ ഗോപിനാഥിനും ആ ജീവിതകഥ മനോഹരമാക്കി അഭിനയിച്ച സൂര്യയ്ക്കും സുധ നന്ദി അറിയിച്ചു.