ഇടുക്കിയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. പുലര്‍ച്ചെ 1.48ന് ശേഷം രണ്ട് ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ ഇടുക്കിയില്‍ 3.1ഉും 2.95 രേഖപ്പെട്ടുത്തി. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഇടുക്കിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ്. കുളമാവ് 2.80, 2.75 ആലടി 2.95, 2.93 എന്നിങ്ങനെയാണ് തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്. കല്യാണത്തണ്ട്, ഇരട്ടയാര്‍, ഇടിഞ്ഞമല, തൊമ്മന്‍കുത്ത് തുടങ്ങിയ മേഖലകളിലും ചലനം അനുഭവപ്പെട്ടിട്ടുണ്ട്.