ന്നാ താൻ കേസ് കൊടു.. വൈറലായി പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന കുഞ്ചോക്കോബോബന്റെ വീഡിയോ

കുഞ്ചാക്കോബോബന്റെ , വരാനിരിക്കുന്ന ‘ന്നാ താൻ കേസ് കൊടു.. എന്ന ചിത്രത്തിലെ “ദേവദൂതർ പാടി” എന്ന ഗാനം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. 1985-ൽ പുറത്തിറങ്ങിയ കാതോട് കാതോരം എന്ന ചിത്രത്തിലെ ഹിറ്റ് നമ്പറിന്റെ പുതിയ അവതരണമാണ് ഈ ഗാനം. ഗാനം ആലപിക്കുന്നവരുടെ ഒപ്പം ചുറ്റുപാടുമുള്ള ആളുകളെക്കുറിച്ച് ആകുലപ്പെടാതെ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന കുഞ്ചോക്കോബോബന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. വൈറലായ ചുവടുകൾ ചിട്ടപ്പെടുത്തിയത്, കുഞ്ചോക്കോ ബോബൻ തന്നെയാണ്. വടക്കൻ കേരളത്തിൽ നിന്നുള്ള കഥാപാത്രത്തെയാണ് കുഞ്ചാക്കോബോബൻ അവതരിപ്പിക്കുന്നത്. സിനിമ ഒരു സാമൂഹിക പ്രശ്നത്തെ അഭിസംബോധന ചെയ്യന്നുണ്ടെന്നും, സിനിമയുടെ 80 % ശതമാനവും കോടതിമുറിക്കുള്ളിലാണ് നടക്കുന്നത്. ഇതൊരു റിയലിസ്റ്റിക് സിനിമയാണ്.