തമിഴ്‌നാട്ടില്‍ വീണ്ടും ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കൂടി ആത്മഹത്യ ചെയ്തു. രണ്ടാഴ്ചക്കിടെ ഉണ്ടാവുന്ന നാലാമത്തെ ആത്മഹത്യയും , ഒരാഴ്ചയ്ക്കിടെ നടന്ന മൂന്നാമത്തെ ആത്മഹത്യയുമാണിത്.

തമിഴ്‌നാട്ടില്‍ വീണ്ടും ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കൂടി ആത്മഹത്യ ചെയ്തു. ശിവകാശി അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം നടന്നത്. കുട്ടിയുടെ ആത്മഹത്യ കുറിപ്പ് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ശിവകാശി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മൂന്ന് ദിവസത്തിനിടെ തമിഴ് നാട്ടില്‍ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ പെണ്‍കുട്ടിയാണ് .പടക്ക നിർമാണ ശാലയിൽ ജോലി ചെയുന്ന കണ്ണൻൻ, മീന, എന്നി ദമ്പതികളുടെ മകളാണ് ആത്‍മഹത്യ ചെയ്തത്. രണ്ടാഴ്ചക്കിടെ ഉണ്ടാവുന്ന നാലാമത്തെ ആത്മഹത്യയും , ഒരാഴ്ചയ്ക്കിടെ നടന്ന മൂന്നാമത്തെ ആത്മഹത്യയുമാണിത്.