ഹോണ്‍ അടിച്ചിട്ടും റോഡില്‍ നിന്ന് മാറാത്തത്തതില്‍ പ്രകോപിതയായ 16 കാരി കേള്‍ക്കുറവുള്ളയാളെ കുത്തിക്കൊന്നു. ചത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരിലാണ് സംഭവം.കേള്‍വിക്കുറവും സംസാരശേഷിയുമില്ലാത്തയാള്‍ റോഡിലൂടെ പോകുമ്പോഴാണ് പ്രതി അതുവഴി സ്‌കൂട്ടറുമായി എത്തുന്നത്. നിരവധി തവണ ഹോണടിച്ചിട്ടും ഇയാള്‍ മാറിക്കൊടുത്തില്ല. ഇതിനെ ചൊല്ലി പെണ്‍കുട്ടി ഇയാളോട് തര്‍ക്കിക്കുകയും ചെയ്തു. തുടര്‍ന്നാണ് തന്റെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പെണ്‍കുട്ടി ഇയാളുടെ കഴുത്തില്‍ കുത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പെണ്‍കുട്ടിയില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഐപിസി 302 കൊലപാതകം, ആയുധ നിയമം എന്നിവ പ്രകാരമുള്ള കുറ്റമാണ് പെണ്‍കുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പെണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി.