സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ സില്‍വര്‍ലൈനില്‍ അനിശ്ചിതത്വം തുടരുന്നു. സാമൂഹികാഘാത പഠനത്തിനായി സര്‍ക്കാര്‍ നല്‍കിയ കാലാവധി ഒമ്പത് ജില്ലകളില്‍ തീര്‍ന്നു. പഠനം തുടരണോ വേണ്ടയോ എന്നതില്‍ സര്‍ക്കാര്‍ ഇതുവരെ വിജ്ഞാപനം പുതുക്കി ഇറക്കിയിട്ടില്ല. കല്ലിടലിനു പകരം ഉള്ള ജിയോ മാപ്പിങ്ങും എങ്ങുമെത്തിയിട്ടില്ല. കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്ന പക്ഷം പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രിയും ചൂണ്ടിക്കാട്ടിയിരുന്നു. പഠനം തുടരണോ വേണ്ടയോ എന്നതില്‍ സര്‍ക്കാര്‍ ഇതുവരെ വിജ്ഞാപനം പുതുക്കി ഇറക്കിയിട്ടില്ല.
എന്നാല്‍ വിജ്ഞാപന കാലാവധി അവസാനിച്ചതിനാല്‍ സര്‍വെ നിലച്ചെന്ന് സര്‍വ്വേ ഏജന്‍സി വ്യക്തമാക്കുന്നു. ഇതിനിടെ പദ്ധതിയോട് കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന എതിര്‍പ്പാണ് സര്‍ക്കാരിന്റെ മെല്ലെപ്പോക്കിന് കാരണമെന്നാണ് വിലയിരുത്തല്‍. പദ്ധതിയെ എതിര്‍ത്ത് കഴിഞ്ഞ ദിവസം കേന്ദ്രം ഹൈക്കോടതിയില്‍ സത്യവാങ്മൂലവും നല്‍കിയിരുന്നു.