സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതില്‍ രാജ്യ തലസ്ഥാനത്ത് പ്രതിഷേധിച്ചതിന് രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് എം.പിമാരോടൊപ്പം കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രണ്ടാംവട്ട ചോദ്യചെയ്യലിനായി സോണിയ ഗാന്ധി ഇന്ന് ഹാജരാകാന്‍ ഇരിക്കെയാണ് രാഹുലിന്റെ അറസ്റ്റ്.
അഡീഷനല്‍ ഡയറക്ടര്‍ ഉള്‍പ്പെടെ അഞ്ചു വനിത ഉദ്യോഗസ്ഥരാണ് സോണിയയെ ചോദ്യം ചെയ്യുന്നത്. സോണിയയെ ഇ ഡി വേട്ടയാടുന്നെന്ന ആരോപണം ഉന്നയിച്ച് ഡല്‍ഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും വലിയ രീതിയിലുളള പ്രതിഷേധങ്ങളാണ് നടക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ സോണിയാ ഗാന്ധി നിന്നും ചോദിച്ചറിയുന്നതിനാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നതിന് തീരുമാനമെടുത്തത്. ഇഡി നടപടിക്കെതിരെ എ ഐ സി സി ആസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സത്യാഗ്രഹം അനുഷ്ഠിക്കുകയാണ്.