രാഷ്ട്രപതി ദൗപദി മുര്‍മുവിന്റെ വിജയാഘോഷ പരിപാടിയില്‍ മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് ഗുജറാത്തിലെ ഛോട്ട ഉദേപുര്‍ ജില്ല ബിജെപി പ്രസിഡന്റ് രശ്മികാന്ത് വാസവ രാജിവച്ചു. വിജയാഘോഷ ചടങ്ങില്‍ മധ്യപിച്ചെത്തിയ രശ്മികാന്ത് വാസവയുടെ വിഡിയോ വൈറലായിരുന്നു. മദ്യലഹരിയില്‍ പരിപാടിയിലുടനീളം രശ്മികാന്ത് വാസവ ഉറങ്ങുകയായാിരുന്നു. ഛോട്ടാ ഉദേപൂരില്‍ വെച്ച് നടന്ന പരിപാടിയിലാണ് അദ്ദേഹം മദ്യപിച്ചെത്തിയത്. സംഭവം വിവാദമായതോടെയാണ് രശ്മികാന്ത് വാസവ രാജിവച്ചത്. മദ്യലഹരിയിലായിരുന്ന അദ്ദേഹം വനിതാ മന്ത്രി നിമിഷ സുത്താറിന്റെ കൂടെ വേദി പങ്കിട്ടത് ശരിയായില്ലെന്നും രാജിവെക്കണമെന്നും ബിജെപി അധ്യക്ഷന്‍ സിആര്‍ പാട്ടീല്‍ ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദ്ദേശത്തെ തുടര്‍ന്ന് താന്‍ രാജിവെക്കുകയാണെന്ന് പാട്ടീലിന് അദ്ദേഹം അയച്ച കത്തില്‍ നിന്ന് വ്യക്തമാണ്.