രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ കേന്ദ്രസര്‍ക്കാര്‍ അപമാനിച്ചെന്ന് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭാ അധ്യക്ഷന് പരാതി നല്‍കി. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വഹിക്കുന്ന പദവിക്ക് അനുയോജ്യമായ ഇരിപ്പടം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഇക്കാര്യം ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭാ അധ്യക്ഷന് പരാതി നല്‍കി. ഈ കാര്യം ചൂണ്ടിക്കാട്ടി രാജ്യസഭയിലും ലോക്സഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ 4 മണി വരെ നിര്‍ത്തി വെച്ചു.
എന്നാല്‍,ശരിയായ സ്ഥലമാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് നല്‍കിയതെന്നും ഭരണപക്ഷം അറിയിച്ചു.