അഗ്നിപധ് റിക്രൂട്ടമെന്റ് , കൊല്ലത്ത് നവംബര്‍ 15 മുതല്‍ 30 വരെ റാലി: രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും

ഹ്രസ്വകാല സൈനിക സേവനത്തിന് താല്‍പര്യമുള്ളവര്‍ക്കായി അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി നവംബര്‍ 15 മുതല്‍ 30 വരെ കൊല്ലത്ത് നടക്കും. ഇതിനായുള്ള രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് ഒന്നിന് തുടങ്ങും. 30ാംതിയതി വരെ രജിസ്റ്റര്‍ ചെയ്യാം. കേരളത്തിലെ ഏഴ് തെക്കന്‍ ജില്ലകളിലെ പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കായി ആണ് കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ നിന്നുള്ള യുവാക്കള്‍ക്ക് ഈ റാലിയില്‍ പങ്കെടുക്കാം. .തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ നിന്നുള്ള യുവാക്കള്‍ക്ക് ഈ റാലിയില്‍ പങ്കെടുക്കാം.
അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്‌നിവീര്‍ ടെക്നിക്കല്‍, അഗ്‌നിവീര്‍ ട്രേഡ്സ്മെന്‍ എന്നീ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാന്‍ പത്താംക്ലാസ് പാസായിരിക്കണം, അഗ്‌നിവീര്‍ കാറ്റഗറിയിലേക്ക് അപേക്ഷിക്കാന്‍ എട്ടാം ക്ലാസ് യോഗ്യത മതി. അഗ്‌നിവീര്‍ ക്ലര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍ ടെക്നിക്കല്‍ എന്നീ വിഭാഗങ്ങള്‍ സേനയില്‍ എന്റോള്‍ ചെയ്യുന്നതിനാണ് റാലി സംഘടിപ്പിക്കുന്നത്. ആര്‍മിയില്‍ നിര്‍ദിഷ്ട വിഭാഗങ്ങളില്‍ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ 2022 ഓഗസ്റ്റ് 1-ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തില്‍ നല്‍കും. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡുകള്‍ 2022 നവംബര്‍ 01 മുതല്‍ 10 വരെ അവരുടെ ഇമെയിലിലേക്ക് അയയ്ക്കും.

അഗ്നിപധ് റിക്രൂട്ടമെന്റ് റാലിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഈ ലിങ്കില്‍ ക്ലിക്കു ചെയ്യുക www.joinindianarmy.nic.in