അർബുദമടക്കം രോഗങ്ങൾക്കുള്ള മരുന്ന് വില കുറഞ്ഞേക്കും

മരുന്നുകളുടെ വില കുറയ്ക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കുന്നു . എഴുപത് ശതമാനം വരെ വില കുറഞ്ഞേക്കാം. ക്യാൻസർ, ഹൃദ്രോഗം, പ്രമേഹം എന്നീ രോഗങ്ങൾക്കുള്ള മരുന്നുകളുടെ വിലയാകും കുറയ്ക്കുക . ആഗസ്റ്റ് 15 ന് പ്രഖ്യാപനം ഉണ്ടായെക്കും എന്നാണ് വിവരം. കേന്ദ്ര സർക്കാർ ജൂലൈ 22ന് മരുന്ന് കമ്പനികളുടെ യോഗം വിളിച്ചു ചേർത്തിരുന്നു. ഈ യോഗത്തിന്‍റെ പശ്ചാത്തലത്തിലാണ് വില കുറയ്ക്കാനുള്ള നീക്കം