ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ ട്രെയിൻ

രാജ്യത്ത് ആദ്യമായി അണ്ടർവാട്ടർ ടണൽ ഉടൻ പ്രവർത്തനക്ഷമമാകും. കൊൽക്കത്തയിലെ ഹുഗ്ലി നദിക്ക് താഴെ 500 മീറ്റർ നീളത്തിലാണ് അണ്ടർ വാട്ടർ ട്രെയിൻ ടണൽ. കൊൽക്കൊത്ത മെട്രോ റെയിൽ കോർപ്പറേഷനാണ് (കെ എം ആർ സി ) അണ്ടർ വാട്ടർ ടണൽ നിർമിക്കുന്നത്. തുരങ്കം വെള്ളത്തിനടിയിലെ ഉപയോഗത്തിന് യോഗ്യമാകുന്നതിന്, കോൺക്രീറ്റ് ഫ്ലൈ ആഷും മൈക്രോ സിലിക്കയും ഉപയോഗിച്ചാണ് രൂപകൽപന ചെയ്തിരിക്കുന്നത്. അത് വാട്ടർപ്രൂഫ് ആക്കും. ഈ അണ്ടർവാട്ടവർ ടണൽ യൂറോസ്റ്റാറിന്റെ ലണ്ടൻ പാരീസ് ഇടനാഴിയുടെ ഇന്ത്യൻ പതിപ്പായിരിക്കും. പദ്ധതിക്ക് ഏകദേശം 8, 600 കോടി രൂപ ചെലവ് വരും, 2023 മാർച്ചോടെ പൂർത്തിയാകും.