ബസ് സ്‌റ്റോപ്പില്‍ ഒന്നിച്ചിരുന്ന വിദ്യാര്‍ഥികള്‍ക്കുനേരെ സദാചാര ഗുണ്ടായിസം; 2 പേർ അറസ്റ്റിൽ

പാലക്കാട് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നതിന് വിദ്യാർത്ഥികളെ മര്‍ദിച്ചെന്ന പരാതിയിൽ 2 പേർ അറസ്റ്റിൽ. കല്ലടിക്കോട് സ്വദേശികളായ സിദ്ദിഖ്, ഹരീഷ് എന്ന‌ിവരാണ് അറസ്റ്റിലായത്. പാലക്കാട് കരിമ്പ ഹൈസ്കൂളിലെ അഞ്ച് വിദ്യാര്‍ഥികള്‍ക്കുനേരെയായിരുന്നു ആക്രമണം ഉണ്ടായത് .പരിക്കേറ്റ വിദ്യാർഥികൾ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ വിദ്യാർഥികൾ പൊലീസില്‍ പരാതി നല്‍കിയിരുന്നു.സ്കൂൾ വി‍ട്ട ശേഷം ബസ് കാത്തിരിക്കുന്നതിനിടെ പെൺകുട്ടികൾ കൂടെ ഉണ്ടായിരുന്നതിനാൽ, സദാചാരം ഉന്നയിച് കണ്ടാലറിയുന്ന ചിലർ കൂട്ടംചേർന്നു മർദിച്ചതായി വിദ്യാർഥികൾ പറയുന്നു.