യാത്രക്കിടെ അച്ഛന്റെ വിയോഗമറിഞ്ഞ് പെണ്‍കുട്ടി, സുരക്ഷിതമായി വീട്ടിലെത്തിച്ച് അപരിചിതയായ അധ്യാപിക

യാത്രയ്ക്കിടെ അച്ഛന്റെ വിയോഗമറിഞ്ഞ് പൊട്ടിക്കരഞ്ഞ സഹയാത്രികയായ പെണ്‍കുട്ടിയെ ആശ്വസിപ്പിച്ച് സുരക്ഷിതയായി വീട്ടിലെത്തിച്ച അധ്യാപികയെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടുകയാണ് ജനങ്ങള്‍. വളയംകുളം അസ്സബാഹ് കോളേജിലെ അധ്യാപിക അശ്വതിയാണ് യാതൊരു പരിചയവുമില്ലാത്ത പെണ്‍കുട്ടിക്ക് തുണയായത്. നൂറിലേറെ കിലോമീറ്ററോളം ഒപ്പം സഞ്ചരിച്ചാണ് അശ്വതി സഹയാത്രികയെ സുരക്ഷിതമായി വീട്ടിലെത്തിച്ചത്.
കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള കെ എസ് ആര്‍ ടിസി ബസ്സില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഒറ്റയ്ക്കിരുന്ന് കരയുന്ന കണ്ട യുവതിയെ. അധ്യാപികമാരായ അശ്വതിയും മജ്മയും ചേര്‍ന്ന് സമാധാനിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ജോലി സ്ഥലത്തേക്ക് പോകാന്‍ ഗുരുവായീരില്‍ നിന്നും ബസ് കയറിയതായിരുന്നു അശ്വതിയും മജ്മയും.
പാതിമുറിഞ്ഞ ഫോണ്‍ സംഭാഷണത്തിന് ഒടുവില്‍ കരച്ചില്‍ ഉയര്‍ന്നതോടെയണ് ഇരുവരും യുവതിക്കരികിലേയ്ക്ക് ഓടിയെത്തിയത്. എറണാകുളത്തെ ഇന്‍ഫോപാര്‍ക്കിലെ ജോലിക്കാരിയാണ് യുവതി. അച്ഛന്റെ രോഗവിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. ഇടയ്ക്കുവെച്ച് അച്ഛന്റെ മരണവാര്‍ത്തയും എത്തിയതോടെ സങ്കടം അടക്കിപ്പിടിക്കാന്‍ കഴിഞ്ഞില്ല. ദുഃഖത്തില്‍ ഒപ്പം ചേര്‍ന്ന അധ്യാപികമാര്‍ യുവതിയെ ആശ്വസിപ്പിച്ചു.
അച്ഛന്‍ മരിച്ചതറിഞ്ഞ് തളര്‍ന്നുപോയ യുവതിയെ ഒറ്റയ്ക്ക് വിടാന്‍ അധ്യാപികമാര്‍ തയ്യാറായില്ല. വഴയംകുളത്ത് വച്ച് അശ്വതി കൂടെപ്പോകാന്‍ തീരുമാനിക്കുകയും. മജ്മ ജോലിസ്ഥലത്ത് ഇറങ്ങുകയും ചെയ്തു. വീട്ടുകാരുടെ കരങ്ങളില്‍ ആ യുവതിയെ സുരക്ഷിതമായി ഏല്‍പ്പിച്ചാണ് അശ്വതി മടങ്ങിയത്. സ്വന്തം ജോലി പോലും കണക്കിലെടുക്കാതെ യുവതിക്കൊപ്പം പോയ അശ്വതിയെ നാട് മുഴുവന്‍ അഭിനന്ദ്ിക്കുകയാണിപ്പോള്‍.