രാജി പ്രഖ്യാപിച്ച ഉത്തര്‍പ്രദേശ് മന്ത്രി ദിനേശ് ഖതിക് രാജി തീരുമാനം മാറ്റിയതായി
അറിയിച്ചു. വ്യാഴാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാജി വയ്ക്കില്ലെന്ന അറിയിപ്പ്.
ദലിതനായതിനാല്‍ ഉദ്യോഗസ്ഥര്‍ അവഗണിക്കുകയാണെന്നും തന്റെ വകുപ്പില്‍ അഴിമതി നടക്കുന്നുണ്ടെന്നും ഉള്ള കാരണത്താലാണ് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ രാജി സന്നദ്ധത അറിയിച്ചത്. പ്രശ്നങ്ങളെല്ലാം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അറിയിച്ചു. അഴിമതിക്കാരെ ഒരു തരത്തിലും വച്ചുപൊറുപ്പിക്കാന്‍ തയാറാകാത്ത മുഖ്യമന്ത്രിയുടെ കീഴിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. അതിനാല്‍ നടപടിയുണ്ടാകും. താനും ജോലികള്‍ തുടരുമെന്ന് ദിനേശ് അറിയിച്ചു. ഗവര്‍ണര്‍ക്കും ദിനേശ് ഖതിക് രാജിക്കത്ത് നല്‍കിയിരുന്നു. സമൂഹമാധ്യമത്തില്‍ രാജിക്കത്ത് പ്രചരിച്ചതോടെയാണ് സംഭവം വലിയ ചര്‍ച്ചയായത്.