സോണിയ ഗാന്ധിയുടെ ചോദ്യംചെയ്യല്‍; പാർട്ടി പ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ലെന്ന് പൊലീസ്

സോണിയ ഗാന്ധിയെ ഇഡി ഇന്ന് ചോദ്യം ചെയ്യാനിരിക്കെ എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പാർട്ടി പ്രവർത്തകർക്ക് പാർട്ടി ആസ്ഥാനത്തേക്ക് പ്രവേശനമില്ലെന്ന് ദില്ലി പൊലീസ് അറിയിച്ചു . നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പതിനൊന്നരയോടെ സോണിയ ഇന്ന് ഇ ഡി ഓഫീസില്‍ ഹാജരായെക്കും. ആരോഗ്യാവസ്ഥയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ സോണിയ ഇ ഡിക്ക് മുന്‍പില്‍ എത്തിയിരുന്നില്ല. മോശം ആരോഗ്യാവസ്ഥയെ തുടർന്ന് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇ ഡി അറിയിച്ചിരുന്നെകിലും സോണിയ അത് നിരസിക്കുകയായിരുന്നു.