യൂത്ത് കോൺഗ്രസിൽ കടുത്ത അമർഷം, ഷാഫി പറമ്പിലിനെതിരെ ദേശീയ നേതൃത്വത്തിന് കത്തയച്ച് ഒരു വിഭാഗം

ഔദ്യോഗിക വാട്ട്സ് അപ് ഗ്രൂപ്പിൽ നിന്ന് നിരന്തരമായി ചാറ്റുകൾ ചോരുന്നതിൽ യൂത്ത് കോൺഗ്രസ്സിൽ
കടുത്ത അമർഷം. ഔദ്യോഗിക ഗ്രൂപ്പിൽ നിന്ന് ചാറ്റുകൾ ചോരുകയാണെന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ പരാതി. ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടും സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ നടപടിയെടുക്കുന്നില്ലെന്നാണ് ഒരു വിഭാഗം യൂത്ത് കോൺഗ്രസ് നേതാക്കളുടെ പ്രധാന ആരോപണം. ഈ കാര്യങ്ങൾ വ്യക്തമാക്കി യൂത്ത് കോൺഗ്രസിന്‍റെ സംസ്ഥാന നേതാക്കൾ ദേശീയ പ്രസിഡന്‍റിന് കത്തയച്ചു. 4 വൈസ് പ്രസിഡന്റ്മാരും 4 ജനറൽ സെക്രട്ടറിമാരും 4 സെക്രെട്ടറിമാരും കത്തിൽ ഒപ്പിട്ടു. ചാറ്റ് ചോർച്ച നിരന്തരം ഉണ്ടാകുന്ന സാഹചര്യത്തിൽ നടപടി എടുക്കുന്നില്ലെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്