റെസ്റ്റോറന്റുകൾക്കുള്ള ‘നോ സർവീസ് ചാർജ്’ മാർഗ നിർദേശങ്ങൾക്ക് ദില്ലി ഹൈക്കോടതി സ്റ്റേ

ഉപഭോക്താക്കളോട് ഹോട്ടലുകളിലെ ആഹാര ബില്ലിനൊപ്പം നിർബന്ധിതമായി സർവീസ് ചാർജ് ഈടാക്കരുത് എന്ന മാർഗ നിർദേശങ്ങൾക്ക് ദില്ലി ഹൈക്കോടതി സ്റ്റേ നൽകി. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പുറപ്പെടുവിച്ച മാർഗ നിർദേശങ്ങളാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.

കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിർബന്ധിതമായി സർവീസ് ചാർജ് റസ്റ്റോറന്റുകൾ ഉപഭോക്താക്കളോട് ഈടാക്കരുത് എന്ന ജൂലൈ നാലിലെ നിർദേശങ്ങൾക്കെതിരെ നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയും (എൻആർഐ) ഫെഡറേഷൻ ഓഫ് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയും നൽകിയ ഹർജികളാണ് ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിച്ചത്.