റനിൽ വിക്രമസിം​ഗെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റനിൽ വിക്രമസിംഗെയെ തെരഞ്ഞെടുത്തു.കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ രാജ്യത്ത് വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് ഗോതബായ രാജപക്സെക്ക് രാജിവെക്കേണ്ടിവന്നതിനെത്തുടർന്നാണ് വിക്രമസിം​ഗെയെ പ്രസിഡന്റായി നി‌യമിച്ചത്. വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. 134 വോട്ടുകൾക്കായിരുന്നു വിക്രമസിം​ഗെ അധികാരത്തിലെത്തിയത്. തമിഴ് നാഷണൽ അലയൻസിൻറെ വോട്ടുകൾ കൂടി വിക്രമസിം​ഗെ നേടി.