കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻറ്റ് പ്രതി തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ സെൻട്രൽ ജയിലിൽ പോക്സോ കേസിലെ റിമാൻറ്റ് പ്രതി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടി ഗോദാവെരി കോളനിയിലെ വേലുവിന്‍റെ മകൻ ബിജു(35) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. ജയിൽ ആശുപത്രിയിലെ ചുമരിലെ കമ്പിയിലാണ് തൂങ്ങിയത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരണപെടുകയായിരുന്നു. ടിബി രോഗിയായത് കൊണ്ട് ബിജുവിനെ ഒറ്റയ്ക്ക് ഒരു വാർഡിലായിരുന്നു താമസിപ്പിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പോക്സോ കേസിൽ ബിജു റിമാന്റിലാവുന്നത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. പ്രതി ആത്മഹത്ത്യ ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടായേക്കും.