മൂന്നാമത് അശ്രഫ് ആഡൂര്‍ കഥാ പുരസ്‌കാരം രാഹുല്‍ പഴയന്നൂരിന്

മൂന്നാമത് അശ്രഫ് ആഡൂര്‍ കഥാ പുരസ്‌കാരം പ്രഖ്യാപിച്ചു. രാഹുല്‍ പഴയന്നൂരിനാണ് പുരസ്കാരം. പൂട എന്ന കഥയ്ക്കാണ് പുരസ്‌കാരം. 25000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. എഴുത്തുകാരായ സി വി ബാലക്യഷ്ണന്‍, ഇന്ദു മേനോന്‍, മാങ്ങാട് രത്‌നാകരന്‍ എന്നിവരായിരുന്നു ജഡ്ജിങ്ങ് കമ്മിറ്റി. തൃശ്ശൂര്‍ പഴയന്നൂരിലെ എ കെ രവിയുടെയും മാലതിയുടെയും മകനാണ് രാഹുല്‍. കേരള സര്‍വകലാശായില്‍ എം എ മലയാളം ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയാണ്. രാജലക്ഷ്മി കഥാ പുരസ്‌ക്കാരം, മാധ്യമം രജത ജൂബിലി കഥാ പുരസ്‌ക്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. ആഗസ്ത് ആദ്യവാരം കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് പുരസ്‌കാരസമിതി ചെയര്‍മാന്‍ ഇയ്യാ വളപട്ടണവും കണ്‍വീനര്‍ പി എസ് വിനോദും അറിയിച്ചു.