നിര്‍ണായക മൂന്നാം മത്സരത്തില്‍ കോലിയുടെ പ്രകടനം ഉറ്റുനോക്കുകയാണ് ആരാധകരിപ്പോള്‍.

ലണ്ടന്‍:  ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുശേഷം നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകളില്‍ കോലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ ഇനി ഏഷ്യാ കപ്പില്‍ മാത്രമെ കോലിയെ കാണാനാകു. ഇതിനാല്‍ നാളെ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ അവസാന മത്സരം.

കോലിയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണെന്നാണ് ആരാധകര്‍ കരുതുന്നത്.കോലിയുടെ മോശം ഫോമിനെക്കുറിച്ചും ടീമിലെ സ്ഥാനത്തെക്കുറിച്ചുമെല്ലാം ആണ് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ പ്രധാന ചര്‍ച്ച. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ടി20 പരമ്പരകളിലും പിന്നാലെ നടന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടതോടെ നിര്‍ണായക മൂന്നാം മത്സരത്തില്‍ കോലിയുടെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ആരാധകരിപ്പോള്‍.

ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുശേഷം നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകളില്‍ കോലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ ഇനി ഏഷ്യാ കപ്പില്‍ മാത്രമെ കോലിയെ കാണാനാകു. ഇതിനാല്‍ നാളെ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ അവസാന മത്സരം കോലിയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണെന്നാണ് ആരാധകര്‍ കരുതുന്നത്.