ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് ഭരിക്കുന്ന സർക്കാരിന്റെ ചുമതലയാണ്. സർക്കാരിനെ വിമർശിച്ചു വീണ്ടും കെ. സുധാകരൻ .

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് ഭരിക്കുന്ന സർക്കാരിന്റെ ചുമതലയാണ്. സർക്കാരിനെ വിമർശിച്ചു വീണ്ടും കെ. സുധാകരൻ .ഫേസ്ബുക്   പോസ്റ്റിലൂടെയാണ് വിമർശനം നടത്തിയത്. പോസ്റ് ഇങ്ങനെ

കോവിഡ് സമയത്ത്‌ പ്രതിപക്ഷം ഉന്നയിച്ച കാതലുള്ള ആരോപണങ്ങളെയെല്ലാം അവഗണിച്ച് സർക്കാർ മുന്നോട്ടുപോയതിന്റെ ഫലം പിന്നീട് കേരളം അനുഭവിച്ചറിഞ്ഞതാണ്. PR വർക്കുകളിലൂടെ കുറച്ചുനാൾ ആളുകളെ കബളിപ്പിക്കാൻ കഴിഞ്ഞെന്ന് വരും. പക്ഷെ സത്യം എന്നെങ്കിലും പുറത്തുവരും എന്ന് ഓർക്കണം. ലോകത്തിൽ ഏറ്റവുമധികം കോവിഡ് രോഗബാധിതർ കേരളത്തിൽ ആണെന്ന് പിന്നീട് വന്ന റിപ്പോർട്ടുകൾ ജനങ്ങൾക്ക് സത്യം ബോധ്യപ്പെടുത്തി കൊടുത്തിട്ടുണ്ട്.

സമാനമാണ് നാട്ടിലെ റോഡുകളുടെ കാര്യത്തിലും നടക്കുന്നതെന്ന് പറയാതെ വയ്യ. PR വർക്കുകളിലൂടെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന പരിപാടി അവസാനിപ്പിച്ചു കാര്യക്ഷമമായി പ്രവർത്തിക്കാൻ വകുപ്പ് മന്ത്രിയും സർക്കാറും തയ്യാറാകണം. ദേശീയപാതകളടക്കം തകർന്നു കിടക്കുകയാണ്. റോഡുകളിലെ കുഴികൾ ജനങ്ങളുടെ ജീവന് വലിയ ഭീഷണിയായി മാറിയിട്ടുണ്ട്. PR വർക്കിന് ചിലവാക്കുന്ന പണം കുഴി അടയ്ക്കുന്നതിനായി ചിലവഴിച്ചാൽ ഒരുപാട് മനുഷ്യരുടെ ജീവൻ സംരക്ഷിക്കാൻ അത്‌ സഹായകരമാകും.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് ഭരിക്കുന്ന സർക്കാരിന്റെ ചുമതലയാണ്.

നമ്മുടെ റോഡുകളിൽ ഓരോ ദിവസവും പൊലിയുന്ന ജീവന്റെ എണ്ണം വളരെ കൂടുതലാണ്. പല കാര്യങ്ങളുടെയും നിയന്ത്രണം നമ്മുടെ കൈകളിലല്ല എന്നത് വസ്തുതയാണ്. എന്നാൽ അപകടങ്ങൾ കുറയ്ക്കാൻ “സാധ്യമാവുന്ന” എല്ലാ കാര്യങ്ങളും, മുന്നൊരുക്കങ്ങളും നടത്തേണ്ടത് ഭരിക്കുന്ന സർക്കാരാണ്. അത്‌ ചെയ്യാൻ ഇനിയും വൈകരുത്.

മഴയെ നിയന്ത്രിക്കാൻ പ്രകൃതിയും, കുഴി അടയ്ക്കാൻ പിണറായി – മോദി ഭരണകൂടങ്ങളും തീരുമാനിക്കുന്നത് വരെ……ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരോട്, പ്രത്യേകിച്ച് ചെറുപ്പക്കാരോട്, അല്പംകൂടി ശ്രദ്ധ പുലർത്താൻ സ്നേഹത്തോടെ ആവശ്യപ്പെടുന്നു.