നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക് ജാമ്യം നല്കിയില്ല. സുപ്രീംകോടതി ജാമ്യാപേക്ഷ തള്ളി. താൻ മാത്രമാണ് ജയിലുള്ളതെന്ന് സുനിയുടെ അഭിഭാഷകൻ വാദിച്ചു. കുറ്റകൃത്യത്തിന് പണം നൽകിയ വ്യക്തി വരെ പുറത്തിറങ്ങി. അതിനാല്‍ ജാമ്യം അനുവദിക്കണമെന്ന അപേക്ഷയാണ് നൽകിയത്. കേസിലെ പ്രധാന പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ വാദിച്ചു. അന്വേഷണം നടക്കുമ്പോൾ ഇടപെടുന്നത് ശരിയല്ലെന്ന് വിലയിരുത്തിയ കോടതി ജാമ്യേപക്ഷ തള്ളി.
അതിജീവിതയുടെ പേര് ജാമ്യപേക്ഷയിൽ നൽകിയത് കുറ്റകരമായ നടപടിയെന്ന് സർക്കാർ വാദിച്ചു. തുടരന്വേഷണത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കും. വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കാനാണ് ശ്രമമെന്നും സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി.വിചാരണ സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ സുനിക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.